അവതാരകനും നിര്‍മാതാവും തിരക്കഥാകൃത്തുമാണ് വികാസ് ഗുപ്ത. താനൊരു ബെെസെക്ഷ്വലാണെന്നും ലിംഗഭേദമില്ലാതെ ആളുകളുമായി പ്രണയത്തിലാകുമെന്ന് വികാസ് ഗുപത് കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു.
ഇത്രയും കാലം പുറത്ത് പറയാൻ ഭയമായിരുന്നു. എന്നാൽ ഇനിയങ്ങനെ ജീവിക്കാനാകില്ല. എന്റെ ലെെംഗികത തുറന്ന് പറയാൻ എന്നെ പ്രേരിപ്പിച്ച സുഹൃത്തുക്കൾക്ക് നന്ദി. ഇനിയും തന്നെ ഇതിന്റെ പേരിൽ ഭീഷണിപ്പെടുത്താനോ പരിഹസിക്കാനോ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദി ബിഗ്ബോസ്സിൽ വികാസ് ഗുപ്ത പങ്കെടുത്തിരുന്നു. അന്നും ഒരുപാട് വിമർശനങ്ങളും വിവാദങ്ങളും വികാസിന് നേരിടേണ്ടി വന്നിരുന്നതാണ്. നിരവധി പേർ വികസിന്റെ ലൈംഗികതയെ ചോദ്യം ചെയ്യുകയും കളിയാക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.