ലാല്‍ ജോസ് ചിത്രം നീനയിലൂടെയാണ് ദീപ്തി സതി സിനിമ രംഗത്തിലേക്ക് കടന്നുവരുന്നത്. പിന്നീട് മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും മറാത്തിയിലുമെല്ലാം അഭിനയിച്ച് വലിയ താരമായി മരുകയുണ്ടായി ദീപ്തി. ഇപ്പോളിതാ വൈറലായ തന്റെ ബിക്കിനി ചിത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം.
ആദ്യ മറാത്തി ചിത്രമായ ലക്കിയിലെ ഒരു സീനായിരുന്നു അതെന്നും അതൊരു ഫോട്ടോഷൂട്ടായി ആളുകള്‍ തെറ്റിദ്ധരിച്ചതാണ്. ആ സീന്‍ അഭിനയിക്കാന്‍ തനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു പിന്നീട് ഡയറക്ടര്‍ ആ സീനിനെ കുറിച്ച് വിശദീകരിച്ചപ്പോള്‍ അംഗീകരിച്ചു. സിനിമയില്‍ ആ സീന്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ ആ ചിത്രം വൈറലാകുകയായിരുന്നു. നെഗറ്റീവ് കമന്റുകള്‍ക്കൊപ്പം ഒരുപാട് പോസിറ്റീവ് കമന്റുകളും ഫോട്ടോയ്ക്ക് ലഭിച്ചു. കൂടാതെ, വെറുതെ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ താല്പര്യമില്ലെന്നും സിനിമയ്ക്ക് ആവശ്യമെങ്കില്‍ ചെയ്യാന്‍ തയാറാണെന്നും അതെന്റെ കടമയാണെന്നും താരം പറയുകയാണ്.