ജയസൂര്യ ചിത്രം ‘വെള്ള’ ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നു. ക്യാപ്റ്റന്‍’ എന്ന ചിത്രത്തിനുശേഷം പ്രജേഷ് സെനും ജയസൂര്യയും ഒന്നിക്കുന്ന ചലച്ചിത്രമാണ് “വെള്ളം”. ഈ ചിത്രത്തില്‍ നായികയായി സംയുകത മേനോന് ആണ് അഭിനയിക്കുന്നത്.
തീവണ്ടി, ലില്ലി, കല്‍ക്കി, എടക്കാട് ബറ്റാലിയന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംയുക്ത നായികയായി അഭിനയിക്കുന്ന ചിത്രമാണ് വെള്ളം. നമ്പി നാരായണന്റെ ജീവിതക്കഥയെ ആസ്പദമാക്കി മാധവന് സംവിധാനം ചെയ്യുന്ന ‘റോക്കറ്ററി: ദ നമ്ബി എഫക്റ്റ്’ എന്ന ബയോപിക് ചിത്രത്തിന്റെ സഹസംവിധായകന് ആണ് പ്രജേഷ് സെന്‍.
സിദ്ദിഖ് , ദിലീഷ് പോത്തന് , സന്തോഷ് കീഴാറ്റൂര്‍ , അലന്‍സിയര്‍ ലേ ലോപ്പസ് , നിര്‍മ്മല്‍ പാലാഴി , സീനു സൈനുദീന്‍ , ബാബു അന്നൂര്‍ , വിജിലേഷ് , ഇടവേള ബാബു ,സ്നേഹാ പലേരി, പ്രിയങ്ക ശ്രീലക്ഷമി എന്നിവരടോപ്പം പുതുമുഖതാരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.
റോബി വര്‍ഗീസ് ആണ് ഛായാഗ്രഹണം. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് ഈണം നല്‍കുന്നത്. ജോസ്കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് മനമ്ബറക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് .