മലബാര്‍ കലാപത്തിന്റെ വീരനായകനായ വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജും ആഷിഖ് അബുവും. സിനിമയെ കുറിച്ച് പ്രഖ്യാപിച്ചതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും ശക്തമായി വരുകയാണ്. ചിത്രത്തിനും നടന് പൃഥ്വിരാജിനും ആഷിഖ് അബുവിനുമെതിരെ വിദ്വേഷ പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇപ്പോളിതാ ചിത്രത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ മിഥുന് മാനുവല്‍ തോമസ്
”സിനിമയെ ആര്‍ക്കാണ് പേടി?? അടിത്തറ ഇല്ലാത്തവര്‍ക്കോ അതോ അസ്തിത്വം ഇല്ലാത്തവര്‍ക്കോ അതോ ചരിത്രം ഇല്ലാത്തവര്‍ക്കോ അതോ ധൈര്യം ഇല്ലാത്തവര്‍ക്കോ? ആദ്യം സിനിമ വരട്ടേന്ന്.. ഇങ്ങളൊന്നു വെയിറ്റ് ചെയ്യ്.. ” എന്നാണ് മിഥുന് മാനുവല്‍ പറയുന്നത്..