മലബാര്‍ കലാപത്തിന്റെ വീരനായകനായ വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രവുമായി വന്നിരിക്കുകയാണ് മലയാളികളുടെ ഇഷ്ടതാരം പൃഥ്വിരാജും ആഷിഖ് അബുവും. സിനിമ പ്രഖ്യാപിച്ചതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും വളരെയേറെ ശക്തമാണ്. ചിത്രത്തിന് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി രമേശ്.
സിനിമാചരിത്രത്തോട് നീതി പുലര്‍ത്തണം ഇല്ലെങ്കില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുമെന്നാണ് അദ്ദേഹം പറയുകയാണ്. കേരളീയ സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയ സംഭവമാകുമ്പോള്‍ പൂര്‍ണമായും അതിനോട് നീതി പാലിക്കണം. ഇത് സിനിമ നിര്‍മ്മിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും എം.ടി.രമേശ് വ്യക്തമാക്കി.