സന്താനോല്പാദനത്തിനു വേണ്ടി മാത്രമുള്ളതല്ല സെക്സ്. ദമ്ബതികള്‍ക്കു ലൈംഗികാനന്ദം പകരുക, സന്താനോല്പാദനം നിര്‍വഹിക്കുക എന്നിവയാണ്, ലൈംഗികത അഥവാ ‘സെക്സ്’കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ സന്താനോല്പാദനത്തിനായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്, ജീവിതത്തില്‍ ഏതാനും തവണകളില്‍ മാത്രമാണ്. പരസ്പരം സന്തോഷം പങ്കുവെയ്ക്കാനും, സ്നേഹം പങ്കിടാനും കൂടി ഉള്ളതാണ് ലൈംഗികത.
മനസിലുത്ഭവിക്കുന്ന സ്നേഹത്തിന്റെ ശാരീരാവിഷ്കാരമായി ഇണചേരലിനെ കാണണം. ഇവിടെയാണു മനഃശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുള്ളത് ഉത്കര്ഷാസമയം അഥവാ ഉത്കര്ഷാവേളയുടെ പ്രാധാന്യം. മനസ്സില്‍ യാതൊരു വിധ ചിന്തകള്‍ ഇല്ലാതെ വേണം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍. ഏറ്റവും പ്രധാനമായ ലൈംഗികാവയവം ‘മനസ്’തന്നെയാണ്.