സ്തനവലിപ്പവും ലൈംഗികതയും

സ്തനം എന്നത് സ്ത്രീകളുടെ നെഞ്ചിനോട് ചേര്‍ന്ന് കാണുന്ന വീര്‍ത്ത അവയവം ആണ്‌.രണ്ടാമത്തെ വാരിയെല്ലു മുതല്‍ ആറാമത്തെ വാരിയെല്ലുവരെ സ്തനങ്ങള്‍ക്ക് വിസ്താരം ഉണ്ടാകാം. സ്തനങ്ങളുടെ അരിക് മുകളില്‍ കക്ഷം വരെ എത്തുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് സ്തനങ്ങള്‍ ഒരു ചെറിയ മുകുളത്തിന്റെ വലിപ്പം തന്നെയാണ്‌ ജനിക്കുമ്ബോഴും. സ്തനവലിപ്പം ലൈംഗികതയെ ബാധിക്കുമെന്നത് തെറ്റിധാരണയാണ്. ശരീര പ്രകൃതിയാണ് സ്തനവലിപ്പം നിര്‍ണയിക്കുന്നത്.

പാരമ്പര്യം, പ്രായം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയവ സ്തനത്തിന്റെ വലിപ്പത്തിന് മാറ്റം വരുത്താം. ശരീരത്തിന് മൊത്തത്തില്‍ വണ്ണം വയ്ക്കുകയും കൊഴുപ്പടിയുകയും ചെയ്യുമ്പോള്‍ സ്തനങ്ങളുടെ വലിപ്പം കൂടുന്നു. പത്തു മുതല്‍ പതിനാലു വയസ്സിനും മുന്നായി ഇവ വികാസം പ്രാപിക്കാറില്ല. പ്രായ പൂര്‍ത്തിയാവുന്ന ഈ പ്രായത്തിലാണ്‌ കക്ഷത്തിലെ രോമങ്ങള്‍ വളരുന്നത്. ഇതോടെ സ്തനങ്ങളും വളര്‍ന്നു തുടങ്ങുന്നു.ശരീരത്തില ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ സ്വാധീനത്തില്‍ സ്തനങ്ങള്‍ വളരുന്നു. സ്തനങ്ങളുടെ വലിപ്പം പെണ്‍കുട്ടിക്ക് ആര്‍ത്തവം തുടങ്ങുന്നതു വരെ അത് തുടരുന്നു.അങ്ങനെ ഒരു സ്ത്രീ പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതോടെ അവളുടെ സ്തനങ്ങളും വളര്‍ച്ച പ്രാപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!