സ്ത്രീകളിലെ സ്വയംഭോഗം മാനസികവും ശാരീരികവുമായ ഉന്മേഷം നൽകുന്നു

ലൈംഗികമായ സംതൃപ്തിനേടുന്നതിനായി ലൈംഗികാവയവങ്ങളെ സ്വന്തം കൈകളാലോ, മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ ഉത്തേജിപ്പിക്കുന്നതാണ‍് സ്വയംഭോഗം. സ്ത്രീകളും പുരുഷനും സ്വയംഭോഗം ചെയ്യാറുണ്ട്. എന്നാല്‍ പുരുഷന്മാരാണ് സ്വയംഭോഗം കൂടുതല്‍ ചെയ്യുന്നത്. സ്ത്രീകളില്‍ പലരും ഇതിനെ പാപമായിട്ടും, അറപ്പായിട്ടുമാണ് കാണുന്നത്. സ്വന്തം കൈകള്‍ കൊണ്ട് നേരിട്ടോ, അന്യവ്യക്തിയുടെ സഹായത്താലോ, ഉപകരണങ്ങള്‍ ഉപയോഗിച്ചോ സ്വയംഭോഗത്തില്‍ ഉത്തേജനം സാധ്യമാക്കുന്നതും സ്വയംഭോഗത്തില്‍‌പ്പെടും. സ്വയം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രവൃത്തി ആത്മരതിയുടെ പല രീതികളിലുള്‍പ്പെടുന്നു.

ഇത് സ്‌ത്രീ ശരീരത്തില്‍ പലവിധ മാറ്റങ്ങള്‍ വരുത്തും. മാനസികവും ശാരീരികവുമായ ഉന്മേഷം പകരുന്നതിനൊപ്പം സെക്‌സ് സംബന്ധമായ ടെന്‍ഷന്‍ അകറ്റി നല്ല ഉറക്കം ലഭിക്കാനുമുള്ള നല്ലൊരു വഴി കൂടിയാണിത്.ശരീരവേദന, ഡയബെറ്റിസ് എന്നിവ തടയുന്നതിനൊപ്പം പ്രതിരോധശേഷി വര്‍ദ്ധിക്കാനും സ്വയം‌ഭോഗം സ്‌ത്രീകളെ സഹായിക്കും. യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷനുകള്‍ തടയാന്‍ ആരോഗ്യകരമായ രീതിയിലെ സ്വയംഭോഗത്തിന് സാധിക്കും.

ലൈംഗികാവയവത്തെയൊ അതിനോട് ചേര്‍ന്ന ഭാഗങ്ങളെയോ കൈകളാലോ മറ്റുപകരണങ്ങളുടെ സഹായത്താലോ തലോടുക,മസ്സാജ് ചെയ്യുക അവയെ തലയണ പോലുള്ള വസ്തുക്കളോട് ചേര്‍ത്തമര്‍ത്തുക, വിരലുകളോ മറ്റ് വസ്തുക്കളോ മലദ്വാരത്തിലോ ‍‍യോനിയിലോ കടത്തിവയ്ക്കുക, ലിംഗത്തെയും യോനിയെയും വൈബ്രേറ്റര്‍ ഉപയോഗിച്ച്‌ ഉത്തേജിപ്പിക്കുക തുടങ്ങിയവയാണ‍് സ്‍ത്രീകളിലും പുരുഷന്മാരിലും പൊതുവായി കണ്ടുവരുന്ന സ്വയംഭോഗരീതികള്‍. സ്ത്രീകളിലെ സ്വയംഭോഗം രീതി എങ്ങനെയെന്ന് നോക്കാം.

കൃസരിയെ ഇരുന്നോ കിടന്നോ നിന്നോ വിരലുകള്‍ ഉപയോഗിച്ച്‌ തലോടുന്നതാണ‍് സ്‍ത്രീകളില്‍ കണ്ടുവരുന്ന സ്വയംഭോഗരീതികളില്‍ പ്രധാനമായത്. യോനീഭിത്തിയെ ഉത്തേജിപ്പിക്കുന്നതിനായി‍, വിരലുകളോ, കൃത്രിമലിംഗമോ, വൈബ്രേറ്ററോ യോനിക്കുള്ളില്‍ പ്രവേശിപ്പിച്ച്‌ ചലിപ്പിക്കുന്നതും സ്‍തന‍‍ങ്ങളെയും മുലക്കണ്ണു‍‍കളേയും താലോലിക്കുന്നതും മറ്റുമാര്‍ഗ്ഗങ്ങളില്‍‍പ്പെടുന്നു. സ്വയംഭോഗ സമയത്ത് യോനിയെ കൂടാതെ സ്ത്രീയുടെ ശരീരത്തിലെ പലഭാഗത്തും തടവുന്നതും, ഞെക്കുന്നതും സംഭോഗത്തില്‍ കൊണ്ടുവരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!