മലയാള സിനിമയില്‍ നായികയായും സഹനടിയായും ശ്രദ്ദനേടിയ നടിയാണ് ചിപ്പി. പാഥേയം എന്ന ഭരതന് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരന് ചന്ദ്രദാസിന്റെ മകളായ ഹരിത മേനോന് എന്ന കഥാപാത്രമായിട്ടാണ് ചിപ്പി മലയാളികള്‍ക്ക് മുന്നിലേയ്ക്ക് കടന്നുവരുന്നത്. ഇപ്പോളിതാ തന്റെ സൗന്ദര്യം നിലനിർത്തുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
കുറച്ചൊക്കെ എക്സസൈസ് ചെയ്യും. പുറത്തേക്കിറങ്ങി നടക്കുമ്പോൾ നല്ല സൗന്ദര്യവും ശരീരവും മെയിന്റെയിൻ ചെയ്യുന്നവരെക്കാണുമ്പോൾ കോംപ്ലക്സ് അടിക്കും. എങ്ങനെയാണ് അവരിങ്ങനെ ശരീരം നിലനിർത്തുന്നതെന്ന് ആലോചിച്ച് പോകും. എവിടെയെങ്കിലും പോയി വന്നാൽ പിന്നെ ആരെങ്കിലും മെലിഞ്ഞു എന്ന് പറയുന്നതുവരെ എക്സൈസ് തകർക്കും. ടിവിയിൽ എപ്പോഴും ആളുകൾ കാണുന്നതുകൊണ്ട് മെലിഞ്ഞാലും വണ്ണം വെച്ചാലും പ്രേക്ഷകർക്ക് അറിയാം. ചിപ്പി പറയുകയാണ്.