മമ്മൂട്ടിക്കൊപ്പം ‘കാഴ്ച്ച’ എന്ന ചിത്രത്തിലാണ് പത്മപ്രിയയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത്. അതിനുശേഷം എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലുമായി 48 ഓളം ചിത്രങ്ങളില്‍ പത്മപ്രിയ അഭിനയിക്കുകയുണ്ടായി. ഇപ്പോളിതാ സിനിമ ഫീൽ ഡിൽ നിന്നും നിരന്തരം കാസ്റ്റിംഗ് കൗച്ചിനെ പറ്റിയും മീടൂ വെളിപ്പെടുത്തലും ഉണ്ടാകുന്ന സാഹചര്യത്തിൽ പുതിയ ഒരു വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.
തനിക്ക് നേരെ കാസ്റ്റിംഗ് കൗച്ച് ബാക്കി നടിമാർ പറയുന്ന പോലെ ഉണ്ടായിട്ടില്ല. ചിലർ അവസരത്തിന് വേണ്ടി കിടക്ക പങ്ക് ഇടേണ്ട വന്നിട്ടുണ്ട് എന്ന് വെളിപ്പെടുത്തുന്നത് കേട്ടിട്ടുണ്ട് ചിലർ പേടി ഉള്ളത് കൊണ്ടും ചിലർ അവസരം നഷ്ടപ്പെടും എന്ന തോന്നൽ കൊണ്ടുമാണ് കാര്യങ്ങൾ വെളിയിൽ പറയാത്തത്. താനും ബാക്കി നടിമാരും കൂടെ ഉള്ളവരെ വിശ്വസിച്ചാണ് ഷൂട്ടിങ്ങിന് പോകാറുള്ളത്. ചിലർ ഒന്നും അറിയാത്ത പോലെ ഷൂട്ടിംഗ് സൈറ്റുകളിൽ വെച്ച് തട്ടുകയും മുട്ടുകയും ചെയ്യും, ചിലർ വേറെ ഉദ്ദേശത്തോടെ മ്ലേച്ചമായി സംസാരിച്ചിട്ട് തോളിൽ തട്ടി പോകാറുണ്ട്. ഇതൊക്കെ ഷൂട്ടിംഗ് സൈറ്റിലെ സ്ഥിരം കാഴ്ചയാണ്.
നമ്മൾ അവരോട് ദേഷ്യപ്പെട്ടാൽ ഉടനെ ക്ഷമ ചോദിക്കും അങ്ങനെ വരുമ്പോൾ ക്ഷമിക്കാൻ മാത്രമേ സാധിക്കുകയൊള്ളു. ചിലർ അനാവശ്യ മെസ്സജുകൾ അയക്കാറുണ്ട്. ചില പേരും പദവിയും ഉള്ള മുൻ നിര നായികമാരും കിടക്ക പങ്ക് ഇടാൻ സമ്മതിക്കാറുണ്ട് സ്ഥിരമായി സിനിമയിൽ വേഷം ലഭിക്കാൻ വേണ്ടിയാണ് അവർ ഇങ്ങനെ ചെയ്യുന്നത് അല്ലങ്കിൽ അവർക്ക് അവസരം ലഭിക്കില്ല. ഇങ്ങനെ ചെയ്യുന്നവർക്ക് എപ്പോളും അവസരം ലഭിക്കണം എന്നില്ല, പുതു തലമുറയിൽ ഉള്ള നടിമാർ ഇതിന് വഴങ്ങാൻ നിന്ന് കൊടുക്കില്ല. ഇത്തരം കാര്യങ്ങളിൽ നിന്നും പിന്മാറി നിൽക്കുന്നത് കൊണ്ടാണ് തന്നെ സിനിമയിൽ നിന്നും ഒതുക്കിയത്. നല്ല കഥയുള്ള സിനിമയിൽ മാത്രം അഭിനയിക്കും അതല്ലാതെ വേറെ ഒന്നും തന്റെ പക്കൽ നിന്നും കൂടുതലായി കിട്ടില്ല എന്ന് അവർക്ക് അറിയാം അതാണ് ഒതുങ്ങി പോയത് എന്നും താരം പറയുകയാണ്.