തെന്നിന്ത്യൻ സിനിമാ രംഗത്ത് തന്നെ അറിയപ്പെടുന്ന ഒരു നടിയും നിർമ്മാതാവുമാണ് ശ്രുതി ഹരിഹരൻ. 2012 ൽ പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന മലയാള ചിത്രമാണ് താരത്തിന്റെ ആദ്യ ചലച്ചിത്രം. എങ്കിലും തമിഴിലും കന്നടയിലുമാണ് കൂടുതൽ പ്രശസ്തിയാർജ്ജിച്ചിട്ടുള്ളത്. ഇപ്പോളിതാ സിനിമയിൽ അഭിനയിക്കാനുള്ള ആദ്യ മീറ്റിങ്ങിൽ തന്നെ നേരിടേണ്ടിവന്ന മോശമനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം.
അന്നെനിക്ക് 18 വയസ്സായിരുന്നു പ്രായം. പ്രമുഖനായൊരു നിർമ്മാതാവ് എന്നോട് ഫോണിൽ വിളിച്ചു പറഞ്ഞു, സിനിമയിൽ അഭിനയിപ്പിക്കാം പക്ഷെ ഞങ്ങൾ നാലു നിർമ്മാതാക്കളുണ്ട് ഞങ്ങൾ മാറി മാറി നിന്നെ ഇഷ്ടാനുസരണം ഉപയോഗിക്കുമെന്ന്. ഞാനത് ഇപ്പോഴും ഓർക്കുന്നു. ഞാൻ അയാൾക്ക് കൊടുത്ത മറുപടി ഇതായിരുന്നു. ഞാൻ ചെരിപ്പ് ഇട്ടിട്ടുണ്ട് എന്റെ അടുത്ത വന്നാൽ അതൂരി ഞാൻ അടിക്കുമെന്നാണ് മറുപടി നൽകിയത്.
എന്നാൽ പിന്നീട് താൻ പറഞ്ഞത് കന്നഡ സിനിമക്കാർക്കിടയിൽ ചർച്ചയായി. ഇതിന് ശേഷം നിരവധി ഓഫറുകൾ സിനിമയിൽ നിന്ന് വന്നു. എന്നാൽ തമിഴ് സിനിമയിൽ നിന്നും സമാനമായ ഒരനുഭവം തനിക്ക് നേരിടേണ്ടി വന്നെന്ന് താരം പറയുകയുണ്ടായി. അന്നും തനിക്ക് വഴക്കിടേണ്ടി വരികയുണ്ടായി. പിന്നീട് ഓഫറുകൾ ഒന്നും തമിഴ് സിനിമയിൽ നിന്നും വന്നിട്ടില്ല. സ്ത്രീകൾ ഇതിനെതിരെ പ്രതികരിക്കണമെന്നാണ് ശ്രുതി പറയുന്നത്. നോ എന്ന് പറയാൻ ഒരു മടിയും കാണിക്കേണ്ട. പുരുഷന്മാരെ മാത്രം കുറ്റം പറയുകയല്ല വേണ്ടത്. കാസ്റ്റിംഗ് കൗച്ചിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് വേണ്ടതെന്ന് ശ്രുതി പറയുകയാണ്.