പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം ചേംബറിനെതിരെയും വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. ജോലി ചെയ്യരുതെന്ന് ആരും പറയരുതെന്നും കലാകാരന്മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്നും ലിജോ ജോസ് പല്ലിശേരി പറഞ്ഞു.എനിക്ക് എന്റെ കാഴ്ചപ്പാട് തെളിയിക്കാനുള്ള ഉപാധിയാണ് സിനിമ. പണം ഉണ്ടാക്കാനുള്ള മാർഗ്ഗമല്ല. ഇന്ന് മുതൽ ഞാൻ ഒരു സ്വതന്ത്ര സംവിധായകനാവുന്നു. സിനിമയിൽ നിന്നും ലഭിക്കുന്ന പണം മികച്ച സിനിമകളുടെ നിർമ്മാണത്തിന് വേണ്ടി മാത്രം ചിലവഴിക്കപ്പെടും, മറ്റൊന്നിനും അതുപയോഗിക്കില്ല. എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന ഇടത്ത് ഞാൻ എന്റെ സിനിമ പ്രദര്‍ശിപ്പിക്കുമെന്നും ലിജോജോസ് പെല്ലിശ്ശേരി വ്യക്തമാക്കി.
ലോക്ക്ഡൗൺ, കോവിഡ് നിയന്ത്രങ്ങൾക്ക് ശേഷം കേരളത്തിൽ ഉപാധികളോടെ സിനിമാ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. എന്നാൽ മുൻപെന്ന പോലെ സജീവമാകാനുള്ള സാഹചര്യം ഇനിയുമായിട്ടില്ല. പുതിയ അറിയിപ്പുണ്ടാകുന്നതുവരെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന് നിര്‍മാതാക്കാളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.