”അച്ഛനെനിക്ക് ദൈവതുല്യനും ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി ഓർമ്മകളുമാണ്..അച്ഛന് ജന്മദിനാശംസയുമായി മകൻ ഗോകുൽ സുരേഷ്

മലയാളത്തിന്റെ ആക്ഷൻ കിംഗ് സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം ജന്മദിനമായിരുന്നു ഇന്നലെ. ഇപ്പോളിതാ താരത്തിന് ജന്മദിനാശംസയുമായി മകൻ ഗോകുൽ സുരേഷ് രംഗത്ത് എത്തിയിരിക്കുകയാണ്. അച്ഛനുമൊത്തുള്ള ഒരു പഴയ കുടുംബ ചിത്രം പങ്ക് വെച്ചാണ് ഗോകുൽ സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതിയിരിക്കുന്നത്.

ഗോകുലിന്റെ കുറിപ്പ്..;

അച്ഛനെനിക്ക് ദൈവതുല്യനും ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി ഓർമ്മകളുമാണ്. തിരശീലയിലൂടെ നിരവധി ഹൃദയങ്ങൾ കീഴടക്കുന്നതോടൊപ്പം തന്നെ വീട്ടിൽ സൂപ്പർഡാഡിയായിരിക്കുന്നത് കാണുന്നതും ഒരു മാന്ത്രികത തന്നെയാണ്. പക്വത പ്രാപിക്കാത്ത സിംബയായ എനിക്ക് ഏറെ ബഹുമാന്യനായ മുഫാസയാണ് അച്ഛനെങ്കിലും അച്ഛൻ പറയാറുള്ളത് പോലെ സിംബയുമാണ് അച്ഛൻ. എത്ര നാൾ മാറി നിന്നാലും അച്ഛൻ അഭിനയത്തിലേക്ക് തിരിച്ചു വരുമ്പോൾ എന്നിലെ ഫാൻ ബോയും ഏറെ ആവേശത്തിലാണ്. ഏറെ പ്രചോദനമേകുന്ന ഈ പാതയിലൂടെ എന്നെ കൈ പിടിച്ച് നടത്തിയ അച്ഛന് ഒരായിരം നന്ദി. ഹാപ്പി ബർത്ത് ഡേ..!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!