”ഞാൻ മോനെ സ്കൂളിൽ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ ? സർ വിളി ഒന്നും വേണ്ട, എന്നെ ചേട്ടാ എന്ന് വിളിച്ചോളൂ.. ആക്ഷൻ കിംഗ് സുരേഷ് ഗോപിയ്ക്ക് ജന്മദിനാശംസകളുമായി രാഹുൽ ഈശ്വർ

മലയാളത്തിന്റെ ആക്ഷൻ കിംഗ് സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം ജന്മദിനമായിരുന്നു ഇന്നലെ. ഇപ്പോളിതാ താരത്തിന് ജന്മദിനാശംസകളുമായി എത്തിരിക്കുകയാണ് രാഹുൽ ഈശ്വർ.

രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്..;

ഹാപ്പി ബർത്ഡേ സുരേഷേട്ടാ – 25 വർഷം മുമ്പ് 1995 – കമ്മീഷണറിനു ശേഷം ഇന്റർവ്യൂ. സുരേഷ് ഗോപിയുമായുള്ള ഇന്റർവ്യൂ 1995. തിരുവനന്തപുരം ടെക്നോപാർക്ക് ആയിരുന്നു ഷൂട്ടിംഗ് ലൊക്കേഷൻ. ഞാൻ സ്കൂളിൽ പഠിക്കുന്നു. റൈസിംഗ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി എന്ന മെഗാ നടനുമായി അഭിമുഖം നടത്താൻ വെള്ളിനക്ഷത്രം എന്ന വാരികയ്ക്ക് വേണ്ടി ചെല്ലുന്നു. കമ്മീഷണറിലെ ഭാരത് ചന്ദ്രൻ IPS നെ നേരിട്ട് ആദ്യമായി കണ്ടപ്പോൾ മുട്ട് വിറച്ചു, പഠിച്ചു വെച്ച ചോദ്യങ്ങൾ മറന്നു പോയി.

‘സുരേഷ് ഗോപി സർ’ എന്നാണ് വിളിച്ചത്. വളരെ ചിരിച്ചു എന്നോട് അദ്ദേഹം ചോദിച്ചു, ഞാൻ മോനെ സ്കൂളിൽ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ ? സർ വിളി ഒന്നും വേണ്ട, എന്നെ ചേട്ടാ എന്ന് വിളിച്ചോളൂ. അന്ന് കണ്ട ആ നന്മ അദ്ദേഹത്തിൽ എന്നും ഉണ്ടായിരുന്നു. ശബരിമല വിഷയത്തിൽ ജയിലിൽ കിടന്നപ്പോഴും ആദ്യം കാണാൻ എത്തിയതും ഈ നന്മയുള്ള മനുഷ്യനാണ്. ഒരു പക്ഷെ നമുക്ക് ജീവിതത്തിൽ നേരിട്ട് കാണാവുന്ന ഏറ്റവും ഹൃദയത്തിൽ നിന്ന് സംസാരിക്കുന്ന കേരളീയൻ സുരേഷ് ഗോപി. താര ജാടകൾ ഇല്ലാതെ എല്ലാ സഹജീവികളോടും സ്നേഹവും സൗഹാർദ്ദവും ഉള്ള നല്ല മലയാളി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!