രഹ്നയെ പിന്തുണച്ച്‌ ബിഗ് ബോസ്സ് താരം ഹിമ

നഗ്ന ശരീരത്തിൽ കുട്ടിയെ ചിത്രം വരപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്‌ക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ രഹ്നയ്‌ക്കെതിരെ ശക്തമായി പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ രഹ്നയെ പിന്തുണച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ്സ് താരം ഹിമ.

രഹ്ന വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പലർക്കും അത് സെക്ഷ്വൽ ആയി തോന്നുന്നു.. എന്നാൽ തനിയ്ക്ക് സെക് ഷ്വാലിറ്റിയായി അനുഭവപ്പെടുന്നില്ല. ഇത് സെക്ഷ്വലായി പോകുമെന്നുള്ള ഭയമാണ് ജനങ്ങക്ക് ഉള്ളതെന്നും ഹിമ ശങ്കർ മെട്രോമാറ്റിനിയ്ക്ക് നൽകിയ പ്രതേക അഭിമുഖത്തിൽ പറയുകയാണ്.

‘അൻപത് വർഷം പുറകിലോട്ട് ചിന്തിച്ച് നോക്കൂ. ആ കാലഘട്ടത്തിൽ എത്ര സ്ത്രീകളുടെ മാറ നമ്മൾ കണ്ടിരിക്കുന്നു. ആരെങ്കിലും അതിനെ സെക്ഷ്വൽ ആയി കാണുന്നുണ്ടോ? ഒരു സാധനം മറച്ച് വെയ്ക്കുമ്പോളാണ് അത് സെക്ഷ്വൽ ആയി മാറുന്നത്. രഹ്ന ഫാത്തിമയുടെ ആ വീഡിയോ സെക്ഷ്വലായി ആയി കാണുന്നതെങ്കിൽ അത് നിങ്ങളുടെ കണ്ണിലെ തെറ്റാണ്.

ഒരു അമ്മയുടെമാറിലെ പാല് കുടിച്ചിട്ടാണ് മക്കൾ വളരുന്നത്. അമ്മയുടെ നഗന ശരീരത്തിൽ ചിത്രം വരയ്ക്കുന്നത് ഒരിക്കലും ഞാൻ സെക്ഷ്വലായി കാണുന്നില്ല. വ്യക്തിപരമായി രഹന ഫാത്തിമയുമായി പല കാര്യത്തിലും വിയോജിപ്പ് ഉണ്ടായിരിക്കും എന്നാൽ ഇപ്പോൾ പൂർണ്ണമായും രഹ്നയെ ഞാൻ പിന്തുണയ്ക്കുന്നുവെന്നും ഹിമ പറയുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!