തന്റെ കരുത്ത് സ്ത്രീ ശരീരത്തില്‍ തെളിയിക്കാന്‍ ശ്രമിയ്ക്കുന്ന, ബലം പ്രയോഗിയ്ക്കുന്ന പുരുഷനെ സ്ത്രീ ഭയക്കും, വെറുക്കും. സെക്സിനു ശേഷം യാതൊരു പരിഗണനയും നല്‍കാതെ പുറംതിരിഞ്ഞു കിടന്നുറങ്ങുന്ന പങ്കാളിയേയും സ്ത്രീ വെറുത്തുപോകും. കാരണം സെക്സ് ശേഷവും പുരുഷലാളന കൊതിയ്ക്കുന്ന പ്രകൃതമാണ് സ്ത്രീയുടേത്. സ്ത്രീ ശരീരത്തില്‍ സെക്സ് പരീക്ഷണങ്ങള്‍ക്കു മുതിരുന്നത്, പങ്കാളിക്കിഷ്ടമില്ലാത്തതു നിര്‍ബന്ധിയ്ക്കുന്നത്, പോണ് ചിത്രങ്ങളിലെ പോലെ അനുകരിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് കിടപ്പറയിലൂടെ സ്ത്രീ മനസില്‍ പുരുഷന് വെറുക്കപ്പെടാന്‍ വഴിയൊരുക്കും.
പുരുഷന്റെ തിടുക്കം കൂട്ടിയുള്ള ചലനങ്ങൾ സ്ത്രിയെ വെറുപ്പിയ്ക്കും. കാരണം സ്ത്രീയ മൂഡിലേയ്ക്കു വരാന്‍ സമയമെടുക്കും. ഫോര്‍പ്ലേയും പ്രധാനം. കിടക്കയിലെ കുറ്റപ്പെടുത്തലുകളും പങ്കാളിയുടെ ശരീരത്തെക്കുറിച്ചുള്ള നെഗറ്റീവ് കമന്റുകളുമെല്ലാം കിടപ്പറയില്‍ പുരുഷനെ സ്ത്രീ വെറുത്തുപോകാന്‍ കാരണമാകുന്ന ഘടകങ്ങളാണ്.