ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യ; കാസ്റ്റിംഗ് ഡയറക്ടറെ ചോദ്യം ചെയ്തു

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഫിലിം നിര്‍മ്മാണ കമ്പനിയായ യാഷ് രാജ് ഫിലിംസിന്റെ കാസ്റ്റിംഗ് ഡയറക്ടറായ ഷാനു ശര്‍മ്മയെ പൊലീസ് ചോദ്യം ചെയ്തിരിക്കുന്നു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ചോദ്യം ചെയ്തിരിക്കുന്നത്. ശുദ്ധ് ദേശീ റൊമാന്‍സ്, ഡിക്ടറ്റീവ് ബ്യോംകേശ് ബക്‌ഷി എന്നീ ചിത്രങ്ങളില്‍ ഷാനു സുശാന്തുമായി ചേര്‍ന്ന പ്രവര്‍ത്തിച്ചിരുന്നു. പ്രഫഷനല്‍ വൈരാഗ്യമാണോ സുശാന്തിനെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഷാനു ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചേരുകയായിരുന്നു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!