ന്യൂഡല്‍ഹി: ബോളിവുഡ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ഒരു വാർത്തയായിരുന്നു നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യ. ഈ സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കവേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയാണ്.
ഇക്കഴിഞ്ഞ ജൂണ്‍ 14നാണു ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റിൽ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായത്. എന്നാൽ അതേസമയം, സുശാന്ത് തൂങ്ങി മരിക്കാന്‍ ആദ്യം ബാത്ത്റോബ് ബെല്‍റ്റ് ഉപയോഗിച്ച് ശ്രമിച്ചുവെന്ന സംശയമാണ് ഇപ്പോൾ ലഭിക്കുന്നതും.
സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മുറിയില്‍ രണ്ടായി കീറിയ നിലയില്‍ ഒരു ബാത്ത്റോബും കണ്ടെത്തുകയുണ്ടായിരുന്നു. ഇതാണ് ഇത്തരത്തിൽ ഒരു സംശയത്തിലേക്ക് പോലീസിനെ കൊണ്ടെത്തിക്കുന്നത്. കുര്‍ത്തയിലാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായത്. ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആകാം കുർത്ത ഉപയോഗിച്ചതെന്നാണ് സൂചന ലഭിക്കുന്നത്. ഈ കുര്‍ത്ത കലിന ഫോറന്‍സിക് സയന്‍സ് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
സുശാന്തിന്റെ ശരീരഭാരം താങ്ങാന്‍ മാത്രം കുര്‍ത്തയ്ക്ക് ശേഷിയുണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നതിനാണ് ലാബിലേക്ക് അയച്ചത്. സുശാന്തിന്റെ മുറിയിലെ കബോർഡ് തുറന്ന നിലയിലായിരുന്നു ഇസ്തിരിയിട്ട് വച്ച വസ്ത്രങ്ങളെല്ലാം വലിച്ചുവരിയിട്ട നിലയിലും ആണ് ഉണ്ടായിരുന്നത്. ബാത്ത്റോബില്‍ തൂങ്ങി മരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കുരുക്കിടാന്‍ പറ്റിയ വസ്ത്രം തിരഞ്ഞതാണ് കബോര്‍ഡ് അലങ്കോലമാകാന്‍ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.