പുതിയ ചിത്രം ‘ചക്ര‘ യുടെ മലയാളം ട്രെയിലർ

വിശാലിന്റെ പുതിയ സിനിമയായ ‘ചക്ര‘ യുടെ മലയാളം ട്രെയിലർ ‘സൂപ്പർ സ്റ്റാർ‘ മോഹൻലാൽ പുറത്തിറക്കിയിരിക്കുന്നു. ത്രസിപ്പിക്കുന്ന ഹൈ വോൾട്ടേജ് ആക്ഷൻ ചിത്രമാണിതെന്ന് ട്രെയിലർ വെളിപ്പെടുത്തുന്നത്. സൈബർ ക്രൈമിന്റെ പാശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ത്രില്ലർ സിനിമയാണിതെന്ന് വെളിപ്പെടുത്തുകയാണ്. ഒപ്പം ഗൗരവമേറിയ ഒരു സാമൂഹിക പ്രശ്നത്തിലേക്കും ചിത്രം വിരൽ ചുണ്ടി കാണിക്കുകയാണ്.

തമിഴ്,മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷളിലായിട്ടാണ് ‘ചക്ര ‘ പ്രദർശനത്തിനെത്തുന്നത്. മറ്റു ഭാഷകളിൽ ‘ചക്ര‘ യുടെ ട്രെയിലറുകൾ തമിഴിൽ കാർത്തി, ആര്യ, തെലുങ്കിൽ റാണാ ദുഗ്ഗുബട്ടി, കന്നഡയിൽ യഷ് എന്നിവരാണ് തങ്ങളുടെ ട്വിറ്റർ പേജുകളിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!