ജയസൂര്യയും അദിഥി റാവുവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘സൂഫിയും സുജാത’യും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നു. മമ്മൂട്ടി നായകനായെത്തിയ പ്രജാപതിയാണ് അദിഥിയുടെ ആദ്യ മലയാള സിനിമ. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദിഥി വീണ്ടും ഒരു മലയാളത്തില്‍ അഭിനയിക്കാനെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിർമ്മിച്ച ചിത്രമാണ് ‘സൂഫിയും സുജാത’യും. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകന്. നിരൂപക ശ്രദ്ധ നേടിയെടുത്ത ‘കരി’ എന്ന ചിത്രമൊരുക്കിയ ആളാണ് നരണിപ്പുഴ ഷാനവാസ്.
എം.ജയചന്ദ്രന് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ദീപു ജോസഫാണ് ചിത്രത്തിന്റെ എഡിറ്റിങ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണ് സൂഫിയും സുജാതയും. ചിത്രം ആമസോണ്‍ പ്രൈമില്‍ ജൂലെെ 2 ന് റിലീസ് ചെയുന്നത്. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രം തീയേറ്റര്‍ പ്രദര്‍ശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നത് .