‘ഒരു അഡാറ് ലവി’ന് തെലുങ്കില്‍ വൻ വരവേൽപ്പ് ..!

ഒമർ ലുലു സംവിധാനം ചെയ്യുന്നതും പ്രിയ പ്രകാശ് വാരിയർ, സിയാദ് ഷാജഹാൻ, റോഷൻ അബ്ദുൾ റൗഫ്, നൂറിൻ ഷെരീഫ് എന്നീ പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 2019 ൽ പുറത്തിറങ്ങിയ ഒരു മലയാളം റൊമാൻറിക് കോമഡി ചിത്രമാണ് ‘ഒരു അഡാർ ലവ്.

എന്നാൽ ഇപ്പോളിതാ ചിത്രത്തിന് തെലുങ്കില്‍ വന്‍ സ്വീകാര്യത ലഭിച്ചിരിക്കുന്നത്. തെലുങ്ക് പതിപ്പായ ‘ലവേഴ്‌സ് ഡേ’ യൂട്യൂബില്‍ റിലീസ് ചെയ്തിട്ട് 12 ദിവസം മാത്രം പിന്നിടുമ്പോള്‍ കാഴ്ചക്കാരുടെ എണ്ണം ഒരു കോടി കഴിഞ്ഞിരിക്കുകയാണ്. ജൂണ്‍ 13-ന് ആണ് ചിത്രം തെലുങ്ക് ഫിലിം നഗര്‍ എന്ന ചാനലില്‍ റിലീസ് ചെയ്തിരിക്കുന്നത്.

ഇപ്പോള്‍ 14 ദിവസം പിന്നിടുമ്പോള്‍ കാഴ്ചക്കാരുടെ എണ്ണം 10,823,647 ആയിരിക്കുകയാണ്. സിനിമയിലെ നൂറിന്‍ ഷെരീഫിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ നൂറിന്റെ ഗാഥ എന്ന കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് കിട്ടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!