ലൈംഗിക വികാരമുണ്ടാകുമ്പോൾ പുരുഷ ലിംഗം ഉദ്ധരിക്കുന്നതിന് സമാനമായ ശാരീരിക പ്രവർത്തനങ്ങൾ സ്ത്രീകളിലും ഉണ്ടാകും. ഉത്തേജനത്തെ തുടർന്ന് ഭഗശ്നികാ കാണ്ഠത്തിലെ രക്തയോട്ടം കൂടുകയും ആ ഭാഗം മുഴയ്ക്കുകയും ചെയ്യുന്നു. ഈ മുഴപ്പ് യോനീഭിത്തിയിലും പ്രതിഫലിക്കുന്നു. യോനീഭിത്തിയിൽ ഇപ്രകാരം സൃഷ്ടിക്കപ്പെടുന്ന മുഴയാണ് ജി സ്പോട്ട്.
ഭഗശ്നികാ കാണ്ഠം യോനീഭിത്തിയുടെ വളരെ അടുത്തല്ലെങ്കിൽ ഈ വീക്കം വിരലുകൾ കൊണ്ട് സ്പർശിച്ചറിയാൻ കഴിയണമെന്നില്ല. ചില സ്ത്രീകൾക്ക് ജി സ്പോട്ട് ഉത്തേജനത്തിന്റെ സുഖാനുഭവം അറിയാൻ കഴിയാത്തതിന് കാരണം ഇതാണ്. എന്നാൽ മറ്റു ചിലരുടെ ഭഗശ്നികയിലെ നാഡികൾ യോനീഭിത്തിയുടെ വളരെ അടുത്ത് സംഗമിക്കുന്നതിനാൽ ജി സ്പോട്ട് വളരെ പ്രകടമായി കാണുകയും ഉത്തേജനം സാധ്യമാവുകയും ചെയ്യുന്നു.