ലൈംഗികാനുഭൂതിയുടെ പാരമ്യമാണ് രതിമൂർച്ഛ. ഒരേ സമയം ശാരീരികമായും മാനസികമായും അനുഭവപ്പെടുന്ന സുഖകരമായ അനുഭൂതിയാണ് ഇത്. സ്ത്രീകളിൽ ഭഗശിശ്നിക/കൃസരിയുടെ മൃദുവായ ഉത്തേജനം രതിമൂർച്ഛയിലേക്ക് നയിക്കാറുണ്ട്. എണ്ണായിരത്തോളം സംവേദനം നൽകുന്ന നാഡീ ഞരമ്പുകളുടെ സംഗമവേദിയാണ് കൃസരി. യോനീനാളത്തിന്റെ മുൻഭിത്തിയിൽ നിന്നും ഏകദേശം രണ്ട്-രണ്ടരയിഞ്ച് ഉള്ളിലേക്കായി കാണുന്ന ജി സ്പോട്ട് എന്ന സംവേദനമുള്ള ഭാഗത്തിന്റെ മൃദുവായ ഉത്തേജനവും സ്ത്രീകളെ രതിമൂർച്ഛയിലേക്ക് നയിക്കുമെന്ന് പറയപ്പെടുന്നു. എന്നാൽ ജി സ്പോട്ടിന്റെ സാന്നിധ്യത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ആണ് നിലവിലുള്ളത്.
സ്ത്രീകളിൽ രതിമൂർച്ഛ കൂടുതൽ സങ്കീർണ്ണവും മാനസികവുമാണ്. സ്ത്രീകൾക്ക് വികാരമൂർച്ഛ ഉണ്ടാകുമ്പോൾ ശുക്ലവിസർജനം ഉണ്ടാകുന്നില്ല. എങ്കിലും യോനീവികാസം ഉണ്ടാവുകയും, ബർത്തോലിൻ ഗ്രന്ഥികളുടെ പ്രവർത്തനം മൂലം വഴുവഴുപ്പ് നൽകുന്ന സ്രവങ്ങൾ (Lubrication) ഉത്പാദിപ്പിപ്പെടുകയും, കൃസരി ഉദ്ധരിക്കുകയും ചെയ്യുന്നു. ചിലപ്പോൾ യോനീഭാഗത്തെയോ ശരീരത്തിലെ മറ്റു ഭാഗത്തെയോ പേശികൾ ശക്തമായി ചുരുങ്ങുകയോ വികസിക്കുകയോ ശബ്ദങ്ങൾ പുറപ്പെടുവിക്കുകയോ ചെയ്യാം. ലൈംഗികമായി സംതൃപ്തി നേടാന്‍ സ്ത്രീക്ക് രതിമൂര്‍ച്ഛ ഉണ്ടായേ മതിയാവൂ എന്നത് തെറ്റായ ഒരു ധാരണയാണ്.
മിക്ക സ്ത്രീകളും രതിമൂര്‍ച്ഛ ഉണ്ടായാലും ഇല്ലെങ്കിലും ലൈംഗികമായി സംതൃപ്തി നേടുന്നവരാണെന്നാണ് പഠനങ്ങള്‍ തെളിയിച്ചത്. എല്ലാ ലൈംഗിക ബന്ധത്തിനൊടുവിലും രതിമൂര്‍ച്ഛ ഉണ്ടാവുന്നത് വളരെ അഭികാമ്യമാണ് എന്ന് പൊതുവില്‍ പറയാം. എന്നാല്‍ മിക്ക സ്ത്രീകളും രതിമൂര്‍ച്ഛ ഉണ്ടായിട്ടില്ലെങ്കില്‍ പോലും ശാരീരികമായും വൈകാരികമായും സംതൃപ്തി നേടുന്നുണ്ട്. പ്രശ്നമുണ്ടാവുന്നത് ഒരൊറ്റ ലൈംഗിക ബന്ധം വഴിയും സ്ത്രീക്ക് രതിമൂര്‍ച്ഛ കിട്ടാതെ വരുമ്പോഴാണ്. ഇത് പുരുഷന്റെ കഴിവുകേടായി സ്ത്രീ വ്യാഖ്യാനിച്ചേക്കാം.