[pl_row]
[pl_col col=12]
[pl_text]
മിമിക്രിയിലൂടെ മലയാള സിനിമ ലോകത്തെത്തി തുടർന്ന് പ്രശസ്തരായ നിരവധി താരങ്ങൾ നമുക്കിടയിലുണ്ട്. ജയറാം, ദിലീപ്, കലാഭവൻ മണി എന്നിങ്ങനെ ആ പട്ടിക നീളുന്നു. അത്തരത്തിൽ ഒരു ഹാസ്യ നടനിൽ തുടങ്ങി ‘പേരറിയാത്തവൻ’ എന്ന ചിത്രത്തിലൂടെ 2013 ൽ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായി മാറിയ നടനാണ് സുരാജ് വെഞ്ഞാറമൂട്.
ഇതിനോടകം തന്നെ 90 ഓളം ചിത്രങ്ങളിൽ അഭിനയിച്ച് കഴിഞ്ഞ സുരാജ് മലയാളത്തിലെ സൂപ്പർ താരങ്ങളോടൊപ്പം നായക പ്രാധാന്യമുള്ള ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. താരപകിട്ട് ഏറുമ്പോഴും തന്റെ ആരാധകർക്കായി സമയം പങ്കിടുവാൻ ഒട്ടും തന്നെ മടി കിട്ടിയിട്ടില്ലാത്ത സുരാജിന് കേരളത്തിൽ ആരാധകർ കൂടി വരികയാണ്. അത്തരത്തിൽ ഒരു ആരാധകൻ തന്നെ പറ്റിച്ച കഥ സുരാജ് ഈയിടെ പറയുകയുണ്ടായി.
പാലക്കാട് ഒരു ഹോട്ടെലിൽ വെച്ചാണ് സംഭവം. ദിവസേന ആരധകർ തന്നെ കാണാൻ ഹോട്ടലിൽ വരികയും സെൽഫി എടുക്കുകയുമൊക്കെ ചെയ്യാറുണ്ട്. എന്നാൽ ഒരിക്കൽ ഒരാൾ തന്റെ കുറച്ച് കഥാപാത്രങ്ങളുടെ ചിത്രം വരച്ച് റിസപ്ഷനിൽ ഏൽപ്പിച്ചിരുന്നു.
അയാൾ വരച്ച തന്റെ ചിത്രങ്ങൾ കണ്ട് പുള്ളിയെ സുരാജ് വിളിപ്പിച്ചു. സംസാര ശേഷം ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ആരാധകനോട് സുരാജ് സമ്മതം മൂളി. എന്നാൽ സുരാജുമായുള്ള ഫോട്ടോ അല്ല തനിക്ക് വേണ്ടതെന്നും തന്റെ ഒരു ഫോട്ടോ സുരാജ് എടുത്തു തന്നാൽ മതി എന്നുമായിരുന്നു അയാളുടെ ആഗ്രഹം. ആരാധകന്റെ ഇഷ്ടം സാധ്യമാകുകയാണ് സുരാജ് ചെയ്തത്.
ഈയിടെ തനിക്കൊപ്പം സെൽഫി എടുക്കാൻ എടുക്കാൻ ശ്രെമിച്ച ആരധകന്റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയ സൽമാൻ ഖാൻ ന്റെ വീഡിയോ വൈറലായി കഴിഞ്ഞു. സുരാജിന്റെ ഈ ചെയ്തി എല്ലാ താരങ്ങൾക്കും മാതൃകയാണ്.
<iframe src=”https://www.youtube.com/embed/7hGg7WdoQa8″ width=”480″ height=”270″ frameborder=”0″ allowfullscreen=”allowfullscreen”></iframe>
[/pl_text]
[/pl_col]
[/pl_row]