തെന്നിന്ത്യൻ താരം വനിത വിജയകുമാര്‍ വിവാഹിതയായി

തെന്നിന്ത്യൻ താരം വനിത വിജയകുമാര്‍ വിവാഹിതയായിരിക്കുന്നു. പ്രമുഖ വിഷ്വല്‍ ഇഫക്റ്റ്സ് എഡിറ്റര്‍ പീറ്റര്‍ പോള്‍ ആണ് താരത്തിന്റെ വരൻ.

തമിഴ് നടൻ വിജയകുമാറിന്‍റെ മകളാണ് വനിത. മലയാളത്തിലും താരം അഭിനയിച്ചിരുന്നു. വിജയ്‍യുടെ നായികയായി ചന്ദ്രലേഖലയിലൂടെയാണ് 1995ല്‍ വനിത ചലച്ചിത്ര ലോകത്തിലേയ്ക്ക് ചുവട് എടുത്ത്‌ വയ്ക്കുന്നത്. മലയാളത്തില്‍ ഹിറ്റ്‍ലര്‍ ബ്രദേഴ്‍സ് ചിത്രത്തില്‍ അഭിനയിക്കുകയുണ്ടായിരുന്നു.

തമിഴ് സിനിമകളിലാണ് വനിത വിജയകുമാര്‍ ഏറ്റവും കൂടുതൽ അഭിനയിച്ചത്. 2000ത്തിലായിരുന്നു വനിതയുടെ ആദ്യ വിവാഹം നടന്നത്. ആകാശുമായുള്ള ബന്ധം 2007ല്‍ വേർ പിരിഞ്ഞു. ആനന്ദ് ജയ്‍ രാജനുമായി 2007ല്‍ വിവാഹിതയായിരുന്നു. 2012ല്‍ ആനന്ദുമായുള്ള വിവാഹബന്ധവും വേര്‍പിരിഞ്ഞു. വിജയ് ശ്രീഹരി, ജോവിത, ജയ്‍നിത എന്നിവരാണ് വനിതയുടെ മക്കൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!