നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ സിനിമാ ബന്ധം എന്ന നിഗമനത്തിൽ പൊലീസ് എത്തിയിരിക്കുന്നു. ധര്മജന് ബോള്‍ഗാട്ടിയെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയുണ്ടായി. രണ്ട് നടന്മാരില് നിന്നുകൂടി മൊഴിയെടുക്കുമെന്ന് അറിയിച്ചു. മുഖ്യപ്രതികളില്‍ ഒരാളായ ഹാരിസിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളെ വലയിൽ വീഴ്ത്തിയ പരാതിയിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുകയാണ്.
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചപ്രതികൾ ഫോണിൽ ബന്ധപ്പെട്ടതായി കണ്ടെത്തിയതോടെയാണ് ധർമജൻ ബോൾഗാട്ടിയെ പൊലീസ് വിളിച്ചുവരുത്തി മൊഴി എടുത്തിരിക്കുന്നത്. സ്വർണക്കടത്തുകാരെന്ന് പറഞ്ഞ് തന്നെയാണ് പ്രതികൾ തന്നെ വിളിച്ചത്. പ്രൊഡക്ഷൻ കൻട്രോളർ ഷാജി പട്ടിക്കരവഴിയാണ് ഫോൺ നമ്പർ ലഭിച്ചതെന്നും ധർമജൻ വെളിപ്പെടുത്തുകയുണ്ടായി.
മുഖ്യപ്രതികളില്‍ ഒരാളായ ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസ് അറസ്റ്റിലായിരിക്കുന്നു. തൃശൂരിൽ നിന്നാണ് ഹാരിസിനെ പോലീസ് പിടികൂടിയത്. പ്രതികളായ റഫീഖും, മുഹമ്മദ് ഷരീഫും ഹാരിസും ബന്ധുക്കളാണ്. ഹാരിസ് വഴിയാണ് പ്രതികൾ ഷംനയെ ബന്ധപ്പെട്ടിരിക്കുന്നത്. പെൺകുട്ടികളെ ചതിയിൽ വീഴ്ത്തി സ്വർണക്കടത്തിനു പ്രേരിപ്പിച്ച പരാതിയിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുകയാണ്.
ഹൈദരാബാദില്‍ നിന്ന് ഉച്ചയോടെ ഷംന തിരിച്ചെത്തിയത്. മരടിലെ വീട്ടില്‍ 14 ദിവസം ഹോം ക്വാറന്റിനില്‍ പ്രവേശിച്ചു. ഷംനയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തും.