ഷംനയുടെ നമ്പർ നല്‍കിയത് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയെന്ന് ധർമജൻ

എറണാകുളം: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്തു പണം തട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരിക്കുകയാണ് നടൻ ധർമജൻ. ഷംനയുടെ നമ്പർ നല്‍കിയത് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയെന്ന് ധർമജൻ പറയുകയുണ്ടായി. ഷംന കാസിമിന്‍റെ നമ്പർ ചോദിച്ചാണ് പ്രതികൾ തന്നെ വിളിച്ചത്. നടിയെ പരിചയപ്പെടുത്തി തരാൻ ആവശ്യപ്പെട്ട് പ്രതികൾ പല തവണ വിളിച്ചിരുന്നുവെന്നും ധർമജൻ മൊഴി നൽകുകയുണ്ടായി.

സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വർണക്കടത്ത് നടത്തുന്നവരാണെന്ന് പരിചയപ്പെടുത്തി എന്നും ധർമജൻ പറയുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!