‘മൂക്കുത്തി അമ്മന്‍’ ന്യൂ സ്റ്റിൽ എത്തി

നയന്‍താരയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘മൂക്കുത്തി അമ്മന്‍’. ചിത്രത്തില്‍ ദേവി വേഷത്തിലാണ് നയന്‍താര ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആര്‍.ജെ.ബാലാജിയും എന്‍.ജെ.ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആര്‍.ജെ.ബാലാജി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇ​ശാ​രി ഗ​ണേ​ഷാ​യി​രി​ക്കും ചി​ത്രം നി​ര്‍​മി​ക്കു​ന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ് ചെയുന്നത്.

എന്നാൽ അതേസമയം, ചിത്രത്തില്‍ ദേവിയുടെ വേഷം അവതരിപ്പിക്കുന്നതിനാല്‍ ഷൂട്ട് തീരും വരെ നയന്‍താര വെജിറ്റേറിയനായെന്ന വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്തിരുന്നു. സിനിമയ്ക്കു വേണ്ടി നയന്‍താര വെജിറ്റേറിയനാകുന്നത് ഇത് ആദ്യമായിട്ടല്ല. ‘രാമ രാജ്യം’ എന്ന ചിത്രത്തില്‍ സീതാ ദേവിയായി വേഷമിട്ടപ്പോഴും നയന്‍താര മാംസാഹാരം ഉപേക്ഷിക്കുകയും പാര്‍ട്ടികളില്‍ നിന്ന് മാറിനിൽക്കുകയും ചെയ്യുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!