”സ്വപ്നം കാണുന്ന എവിടേക്ക് വേണമെങ്കിലും എനിക്ക് പോകാം, നാളെയിലേക്ക് കുതിയ്ക്കുകയാണ്.. താരം

നടന്‍ കമല്‍ഹാസന്റെ മകള്‍ എന്നതിലുപരി തെന്നിന്ത്യന്‍ സിനിമാലോകത്ത് സ്വന്തമായൊരു സ്ഥാനം കണ്ടെത്താൻ ശ്രുതി ഹാസന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധയാകർക്ഷിക്കുന്നത്.

ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് കൂടുതലും ഉള്ളത്. വെള്ളത്തിനടിയിൽ നൃത്തം ചെയ്യുന്ന പോസുകളുമുണ്ട് ചിത്രത്തിൽ. രസകരമായ ഒരു അടിക്കുറിപ്പുകളുമുണ്ട് ചിത്രത്തിന്. എവിടെയാണെിലും ഡാൻസ് ചെയ്യാൻ എനിക്കാകും എന്നാണ് ഒരു ഫോട്ടോയുടെ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. സ്വപ്നം കാണുന്ന എവിടേക്ക് വേണമെങ്കിലും എനിക്ക് പോകാം, നാളെയിലേക്ക് കുതിയ്ക്കുകയാണ് എന്നും കുറിച്ചിരിക്കുന്നു. എല്ലാ ചിത്രങ്ങളിലും ശ്രുതി അതി സുന്ദരിയായിരിക്കുന്നുവെന്നാണ് കൂടുതൽ പേരും കമെന്റ് ഇട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!