ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെ ഏറെ ശ്രദ്ധേയയായ താരമാണ് പായല്‍ രാജ്പുത്. ഇപ്പോളിതാ ഫിറ്റ്നസ് ടിപ്പ്സുമായി രംഗത്ത് എത്തിരിക്കുകയാണ് പായൽ. വീട്ടിലിരുന്ന് ഭക്ഷണം കഴിച്ച് ഭാരം കൂടിപ്പോയി എന്ന് തോന്നുന്നവർ അത്താഴം ഒഴിവാക്കണമെന്നാണ് പായലിന്റെ ഉപദേശം.
പകരം സൂപ്പുകൾ കുടിക്കാൻ പായൽ നിർദേശിക്കുകയാണ്. സാധ്യമാകുന്നവരെല്ലാം വീട്ടിലിരുന്ന് വർക്ക് ഔട്ട് ചെയ്യണമെന്നും പായൽ പറയുകയുണ്ടായി.