ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് മലയാള ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ അഭിനയയത്തിലേക്ക് അരങ്ങേറ്റം കുറിച്ച അനുശ്രീയുടെ വസ്ത്രധാരണ ശൈലിയും മുടിയുമെല്ലാം അന്ന് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായിരുന്നു.
ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് ഏറെ തരംഗമാകുന്നത്. ഈ ലോക്ക് ഡൗണിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പങ്കുവച്ച നടിയാകും അനുശ്രീ. ലോക്ക് ഡൗൺ കാലം മുതൽ നിരവധി ചിത്രങ്ങൾ ആണ് തരാം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മോഡേൺ ലുക്കില്‍ ഉള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരം പങ്കുവച്ചത്. പ്രണവ് രാജാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.