“മരട് 357” ആദ്യ ഗാനം ജൂലൈ മൂന്നിന് മമ്മൂട്ടി റിലീസ് ചെയ്യും 

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് “മരട് 357”. ചിത്രത്തിലെ ആദ്യ ഗാനം ജൂലൈ മൂന്നിന് മമ്മൂട്ടി റിലീസ് ചെയ്യും . അനൂപ് മേനോനും, ധർമജനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് ചിത്രത്തിലെ നായികമാർ.

ചിത്രത്തിൻറെ കഥയും, തിരക്കഥയും, സംഭാഷണവും ദിനേശ് പള്ളത്താണ്. മരട് ഫ്ലാറ്റിൽ നിന്ന് കുടിയൊഴിക്കപ്പെട്ട 357 കുടുംബത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. മനോജ് കെ ജയൻ, സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പ്രേം കുമാര്‍, സാജില്‍, രമേശ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മാറ്റ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരിയും ,സംഗീതം 4 മ്യൂസിക്സും , പശ്ചാത്തല സംഗീതം സാനന്ദ് ജോർജ്ജും ,കലാസംവിധാനം സഹസ് ബാലയും ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!