ധനുഷ് ചിത്രം ‘ജഗമേ തന്തിരം’: ആദ്യ ഗാനം ധനുഷിന്റെ ജന്മദിനത്തിൽ റിലീസ് ചെയ്യും

കാർത്തിക് സുബ്ബരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ഗ്യാങ്സ്റ്റർ ചിത്രമാണ് ‘ജഗമേ തന്തിരം’. ഈ ചിത്രത്തിലെ ആദ്യ ഗാനം ധനുഷിന്റെ ജന്മദിനമായ ജൂലൈ 28ന് റിലീസ് ചെയ്യും . ധനുഷ്, സഞ്ചന നടരാജൻ, ഐശ്വര്യ ലെക്ഷ്മി, വോക്‍സ് ജെർമെയ്ൻ, ജെയിംസ് കോസ്മോ, ജോജു ജോർജ്, കലയ്യരസൻ എന്നിവരാണ് പ്രധാന താരങ്ങൾ. ചിത്രം നിര്‍മിക്കുന്നത് ചെന്നൈയിലെ വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ഒന്നിച്ചാണ്.

പിസ്സ, ജിഗര്‍ത്തണ്ട, ഇരൈവി, പേട്ട തുടങ്ങിയ ത്രില്ലറുകള്‍ സമ്മാനിച്ച സംവിധായകന്റെ ചിത്രത്തില്‍ ധനുഷ് നായകനാകുന്നതും ഇതാദ്യമാണ്.സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് സംഗീതം രചിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!