ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരിസിലെ ഒൻപതാമത്തെ ചിത്രം ‘എഫ് 9: ദ് ഫാസ്റ്റ് സാഗയുടെ’ ട്രെയിലർ എത്തിയിരിക്കുകയാണ്. കുടുംബവുമൊത്ത് കഴിയുന്ന ഡൊമിനിക്ക് ടൊറെറ്റോയെ ടീസറിൽ കാണാം. ലെറ്റിയുടെയും ടൊറെറ്റോയുടെയും കുഞ്ഞിന് തന്റെ സന്തതസഹചാരിയായ ബ്രയാന്റെ പേരാണ് നൽകിയിരിക്കുന്നത്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരിസിലെ ആദ്യ ചിത്രങ്ങളിൽ ബ്രയാൻ എന്ന കഥാപാത്രം കൈകാര്യം ചെയ്തിരുന്നത് പോൾ വാക്കർ ആയിരുന്നു.
ടൊറെറ്റോയുടെ സഹോദരൻ ജേക്കബ് എത്തുന്നിടത്താണ് പുതിയ കഥയുടെ തുടക്കം. ജേക്കബായി എത്തുന്നത് ജോണ് സീനയാണ്.2017ൽ റിലീസ് ചെയ്ത ദ് ഫേറ്റ് ഓഫ് ദ് ഫ്യൂരിയസിന്റെ അടുത്ത ഭാഗമായാകും ഈ ചിത്രം റിലീസിനെത്തുക. ഡെക്കാർഡ് ഷോയാൽ കൊല്ലപ്പെടുന്ന ഹാൻ ലു തിരിച്ചെത്തുന്നതാണ് ട്രെയിലറിലെ സർപ്രൈസ്.
മെയ് 22ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ വിന് ഡീസൽ, മിഷെല്ലെ, ജോർദാന, ടൈറെസ്, നതാലി, ജോൺ സീന, ചാർലൈസ് തെറോൺ എന്നിവരാണ് പ്രധാന താരങ്ങൾ .