പങ്കാളി ഗർഭിണി ആയിരിക്കുമ്ബോള്‍ സെക്സിലേര്‍പ്പെടുന്നത് കുഞ്ഞിന് എന്തെങ്കിലും ദോഷം ഉണ്ടാകുമോ എന്നതാണ് ദമ്ബതികളുടെ മനസ്സിലുണ്ടാകുന്ന ആദ്യത്തെ ആശങ്ക. എന്നാല്‍ കുഞ്ഞിന് ഒരു ആഘാതവും അതുകൊണ്ട് ഉണ്ടാകില്ലെന്ന് അറിഞ്ഞുകൊളളു. കുഞ്ഞ് കിടക്കുന്ന അമ്നിയോട്ടിക് സാക് എന്ന ആവരണകലയുടെ പേശികള്‍ സുദൃഢമാണ്. അതുപോലെ തന്നെയാണ് ഗര്‍ഭപാത്രത്തിന്റെ മസിലുകളും. കൂടാതെ ഗര്ഭാശയമുഖമെന്ന സെര്‍വിക്സിനെ മൂടിവയ്ക്കുന്ന ഒരു മ്യൂക്കസ് പ്ലഗ് അണുബാധ ഗര്‍ഭപാത്രത്തില്‍ എത്തുന്നതില്‍ നിന്ന് തടഞ്ഞു നിര്‍ത്തുകയും ചെയ്യും.
തന്നെയുമല്ല ലൈംഗിക ബന്ധത്തിന്റെ സമയത്ത് പുരുഷലിംഗം സ്ത്രീയുടെ യോനീനാളത്തിനപ്പുറത്തേക്ക് എത്തുകയേ ഇല്ല. അതുകൊണ്ടുതന്നെ ശിശുവിന് യാതൊരു ദോഷവും സംഭവിക്കാനിടയില്ല.