ഗർഭ സമയത്ത് വദനരതി എത്രത്തോളം സുരക്ഷിതമാണെന്ന് പങ്കാളികള്‍ക്ക് ആശങ്ക ഉണ്ടാകാറുണ്ട്. വദനരതിയുടെ സമയത്ത് നാക്ക് ഉപയോഗിക്കുന്നതില്‍ തെറ്റൊന്നുമില്ലെങ്കിലും അതിനിടെ ജനനേന്ദ്രിയ ഭാഗത്തേക്ക് ഊതുന്നത് ഒഴുവാക്കുന്നതാണ് നല്ലത്. വായുപ്രവാഹം ഉണ്ടാകുന്നത് എയര്‍ എംപോളിസം എന്ന അവസ്ഥയ്ക്ക് ഇടയാക്കിയേക്കാം.
രക്തചക്രമണ വ്യവസ്ഥയിലേക്ക് ഒരു വായു കുമിള എത്തിപ്പെടുന്ന സ്ഥിതി വിശേഷമാണിത്. ഇങ്ങനെ ഉണ്ടാകാനുളള സാധ്യത അത്യപൂര്‍വ്വമാണെങ്കിലും, അതു സംഭവിക്കുകയാണെങ്കില്‍ അമ്മയുടേയോ, കുഞ്ഞിന്റെയോ, രണ്ടുപേരുടെയുമോ ജീവന് അപകടത്തിലാക്കിയേക്കും. പങ്കാളിക്ക് മോണരോഗങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ആ സ്ഥിതിയില്‍ ഗര്‍ഭിണിയായ പങ്കാളിക്ക് വാദനരതി നല്‍കുന്നത് ഒഴുവാക്കണം. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ സുരക്ഷിതമായിരിക്കും.