മുസ്തഫയുടെ ‘കപ്പേള’ തെലുങ്കിലേക്ക്

ശ്രീനാഥ് ഭാസി, അന്നാ ബെൻ, റോഷൻ മാത്യു, തൻവി റാം എന്നിവരെ നായിക നായകന്മാരാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് ‘കപ്പേള’. കേരള തീയറ്ററിൽ നിന്ന് കപ്പേള പെട്ടെന്ന് പിൻ‌വലിച്ചിരുന്നു. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വർധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ സിനിമ തീയറ്ററുകൾ മാർച്ച് 31വരെ അടച്ചിടണമെന്ന സർക്കാർ ഉത്തരവ് പാലിച്ചാണ് ചിത്രം തീയറ്ററുകളിൽ നിന്ന് ചിത്രം പിൻവലിച്ചത്.

ഇപ്പോൾ നെറ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രത്തിന്  മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം തെലുങ്കിൽ റീമേക് ചെയ്യാൻ പോവുകയാണ് എന്നതാണ്. ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത് പ്രമുഖ നിര്‍മ്മാണ കമ്പനിയായ സിതാര എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് ആണ്. അല്ലു അര്‍ജുന്‍ നായകനായ അല വൈകുണ്ഠപുരമുലൊ, നാനി നായകനായ ജേഴ്‍സി തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച കമ്പനിയാണ് ഇത്.

ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് നിഖിൽ വാഹിദ്, മുസ്തഫ ഗട്സ്,സുധാസ് എന്നിവർ ആണ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം.സുഷിന്‍ ശ്യാം സംഗീത സംവിധാനം നിർവഹിക്കുന്നു. നൗഫൽ അബ്ദുള്ള ആണ് ചിത്രത്തിൻറെ എഡിറ്റർ. റൗണ്ട് ബോക്സ്, കഥാസ് അൺടോൾഡ് എന്നിവയുടെ ബാനറിൽ വിഷ്‌ണു വിനു ആണ് ചിത്രം നിർമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!