സ്തനങ്ങളുടെ വലുപ്പം വ്യക്തിനിഷ്ഠമാണ്.ചിലര്‍ക്കു വലുപ്പം കൂടിയിരിക്കും ;ചിലര്‍ക്കു കുറഞ്ഞിരിക്കും.ചിലരില്‍ ഒരു സ്തനം മറ്റേതിനേക്കാള്‍ ചെറുതായിരിക്കും.ഇതെല്ലാം തികച്ചും സ്വാഭാവികമാണ്.മുലപ്പാലിന്റെ അളവിനോ ലൈംഗിക വികാരത്തിന്റെ ഏറ്റക്കുറച്ചിലിനോ സ്തനവലുപ്പവുമായി ബന്ധമൊന്നുമില്ല.
പക്ഷേ ഹോര്‍മോണ്‍ പ്രശ്നം മൂലമല്ല,സ്തന വലുപ്പം കുറയുന്നതെങ്കില്‍ ഒരു മരുന്നും ഗുണം ചെയ്യില്ല.വ്യായാമം കൊണ്ടും സ്തന വലുപ്പം കൂട്ടാന്‍ പറ്റില്ല. പക്ഷേ സ്തനം താങ്ങിനിര്‍ത്തുന്ന പെക്ടോറല്‍ പേശികളെ ദൃഢമാക്കി തൂങ്ങല്‍ ഒഴിവാക്കാം. ഉചിതമായ ബ്രാ ധരിക്കുന്നതും മാറിന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കും.