വായ്‌നാറ്റവും ശരീരദുര്‍ഗന്ധവും പങ്കാളിയില്‍ വിരക്തിയുണ്ടാക്കാം

ഗുഹ്യഭാഗം വൃത്തിയായി സൂക്ഷിക്കുന്നിടത്തോളം ഗുഹ്യരോമം പ്രശ്‌നമുണ്ടാക്കണമെന്നില്ല. സ്ത്രീയുടെ ഭഗശിശ്‌നിയെ ഉത്തേജിപ്പിക്കാന്‍ രോമംസഹായിച്ചേക്കാം.പക്ഷേ ശുക്ലവും മറ്റു സ്രവങ്ങളും പറ്റിപ്പിടിക്കാനിടയുണ്ട്.വേണ്ടത്ര വൃത്തിയാക്കിയില്ലെങ്കില്‍ ആ ഭാഗത്തു ബാക്ടീരിയ വളരുകയും ദുര്‍ഗന്ധം ഉണ്ടാക്കുകയും ചെയ്യും. പതിവായി കുളിക്കുക, കക്ഷം വൃത്തിയായി കഴുകുക, രൂക്ഷത കുറഞ്ഞ പൗഡര്‍ പുരട്ടുക എന്നിവ വിയര്‍പ്പുനാറ്റം കുറയ്ക്കും.

വായ്‌നാറ്റം സ്ത്രീയും പുരുഷനും അടുത്തിടപെഴകുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റമുണ്ടാകാം.ശ്വസനാളത്തിലെ രോഗാണുബാധ, പല്ലിലെയോ മോണയിലെയോ അണുബാധ, കരള്‍ പ്രശ്‌നങ്ങള്‍, പുകവലി. പ്രമേഹം, മലബന്ധം, മൂക്കില്‍രോഗാണുബാധയോ വളര്‍ച്ചയോ, സൈനസൈറ്റിസ് എന്നിവയെല്ലാം കാരണമാകും. രോമം വൃത്തിയാക്കി വയ്ക്കാന്‍ ബുദ്ധിമുട്ടു തോന്നിയാല്‍ ഷേവ് ചെയ്യുകയോ ട്രിം ചെയ്യുകയോ വേണം.കക്ഷത്തിലുള്ള രോമത്തില്‍ വിയര്‍പ്പ് അടിഞ്ഞുകൂടി ദുര്‍ഗന്ധമുണ്ടാകാന്‍ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!