മലയാള സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ആഘോഷമാക്കിയ വാര്‍ത്തയായിരുന്നു നടന് കുഞ്ചാക്കോ ബോബന് കുഞ്ഞ് ജനിച്ചു എന്നത്. മലയാളികളുടെ ഇഷ്ട്ട താരത്തിന് വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തിന് ശേഷമാണ് ഒരു കുഞ്ഞ് ജനിച്ചത് എന്നുള്ളതിനാല്‍ തന്നെ എല്ലാവരും കുഞ്ഞിന്റെ വരവ് ആഘോഷമാക്കുകയായിരുന്നു. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്.
നിന്റെ അപ്പനാടാ പറയുന്നത്, ആനക്കുട്ടിയെ എനിക്കു താടാ എന്നാണ് ചിത്രം ’പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. പിന്നാലെ എത്തിയിരിക്കുകയാണ് ചാക്കോച്ചന്റേയും, സർവോപരി ഇസൂന്റെയും കട്ട ഫാൻസ്. അപ്പൻ പണ്ട് അനിയത്തിപ്രാവിൽ ഒരു ലൈബ്രറി ബുക്കിൽ പിടിച്ചു തുടങ്ങിയ ചരിത്രം ആവർത്തിക്കുകയാണോ മോനെ എന്നായി ഒരാൾ കമെന്റ് ഇട്ടിരിക്കുന്നത്. പൊട്ടിചിരിയുടെയും കൂപ്പുകയ്യുടെയും ഇമോജി ഇട്ടാണ് ചാക്കോച്ചൻ ഇതിന് മറുപടി നൽകിയിരിക്കുന്നത്.