ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്മഹത്യയല്ലെന്ന് പാരാനോർമൽ വിദഗ്ധർ പറയുകയാണ്. അദ്ദേഹം ആത്മഹത്യ ചെയ്തതല്ലെന്നും കറുത്ത വസ്ത്രമണിഞ്ഞ ഒരാൾ അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്നും അമേരിക്കൻ പാരാനോർമൽ വിദഗ്ധരും ഗോസ്റ്റ് ഹണ്ടർമാരുമായ ഷോൺ ലാർസണനും ഭാര്യ ട്രീസ ലാർസനും അവകാശപ്പെടുകയാണ് ചെയുന്നത്. ഇന്ത്യയിലെ കോസ്മോ പാരാനോർമൽ ആൻഡ് ഗോസ്റ്റ് ഹണ്ടിങ് സൊസൈറ്റിയിലെ ഒരു അംഗവുമായി നടത്തിയ വീഡിയോ ചാറ്റിലാണ് ഇവർ പറയുന്നത്.
‘അദ്ദേഹം മരണമടഞ്ഞത് മറ്റൊരാളെ രക്ഷിക്കാനായാണ്. പക്ഷേ, അത് ആർക്കു വേണ്ടിയാണെന്ന് അറിയില്ല. അദ്ദേഹത്തെ കൊലപ്പെടുത്തിയത് ഒരു പുരുഷനാണ്. കറുത്ത വസ്ത്രമണിഞ്ഞ ഒരാളാണ് ഇത് ചെയ്തത്.’- വീഡിയോയിൽ ഷോൺ ലാർസനും ട്രീസ ലാർസനും പറയുകയുണ്ടായി. കഴിഞ്ഞ മാസം 21നാണ് ഈ വീഡിയോ അവർ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സുശാന്ത് താമസിച്ചിരുന്ന ബാന്ദ്രയിലെ ഫ്ലാറ്റിൽ പ്രേതബാധയുണ്ടെന്ന് ചില റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. കാമുകി റിയ ചക്രവർത്തി ഇത് സംബന്ധമായ ചില വിവരങ്ങൾ പൊലീസിനോട് പറഞ്ഞതായും സുജനയുണ്ട്. വീട്ടിൽ പ്രേതബാധ ഉണ്ടായിരുന്നതായും വീടിനുള്ളിൽ ചില ശബ്ദങ്ങൾ കേട്ടതായും സുശാന്ത് പറഞ്ഞിരുന്നു എന്നും റിയ പൊലീസിനു മൊഴി നൽകി.
അവസാന നാളുകളിൽ സുശാന്ത് തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. സ്വയം അടച്ചുപൂട്ടിയാണ് കഴിഞ്ഞിരുന്നത്. പലപ്പൊഴും ആരോ തന്നെ കൊല്ലാൻ വരുന്നതായി അദ്ദേഹത്തിനു തോന്നിയിരുന്നു. ഇതേ തുടർന്നാണ് റിയ താരവുമായി വേർപിരിയുന്നതെന്നും വെളിപ്പെടുത്തൽ ഉണ്ടായിരുന്നു.