നടി വനിതാ വിജയകുമാർ മൂന്നാമത് വിവാഹം ചെയ്തിരിക്കുന്നതാണ് പീറ്റർ പോൾ. വിവാഹത്തിനു പിന്നാലെ പീറ്റർ പോളിനെതിരെ ആദ്യ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. വിവാഹമോചനം പോലും നേടാതെയാണ് പീറ്ററിന്റെ വിവാഹമെന്ന് ആദ്യ ഭാര്യ എലിസബത്ത് പരാതിയിൽ പറയുകയുണ്ടായി. ഇപ്പോളിതാ പീറ്ററിനെതിരെ മകൻ ജോൺ രംഗത്തെത്തിരിക്കുകയാണ്. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മകൻ പറയുന്നത്.
ജോണിന്റെ വാക്കുകൾ ഇങനെ.;
പീറ്റർ മദ്യപിക്കില്ല എന്ന വനിതാ വിജയകുമാറിന്റെ വാദം നുണയാണ്. അഞ്ചു വർഷങ്ങൾക്ക് മുൻപ് അമ്മയും സഹോദരിയും താനുമടങ്ങുന്ന കുടുംബം മുത്തശ്ശിയുടെ വീട്ടിലേക്കു മാറിയിരുന്നു. അച്ഛൻ അന്ന് ഒരു റീഹാബിലിറ്റേഷൻ കേന്ദ്രത്തിലായിരുന്നു. അച്ഛൻ അവിടെ നിന്നും രക്ഷപെടാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു.
അമ്മ ഗര്ഭിണിയായിരിക്കവേ അച്ഛൻ തനിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള കാര്യം വീട്ടിൽപ്പറഞ്ഞു. അതോടെ അയാളുമായി ‘അമ്മ സംസാരിക്കാതെയായി. ഒരിക്കൽ മദ്യപിച്ച് ലക്കുകെട്ട അച്ഛൻ അമ്മക്ക് പകരം മറ്റൊരു ആന്റിയെ കൊണ്ടുവരുന്ന കാര്യം തന്നോട് ചോദിച്ചു. ശേഷം അമ്മയോടും അതാവർത്തിച്ചു. എവിടെ ജോലിചെയ്താലും അവിടെയെല്ലാം അച്ഛന് മറ്റുസ്ത്രീകളുമായി ബന്ധമുണ്ടാവും. അതിനാൽ തനിക്കിത് പുതിയ കാര്യമല്ല. എന്തെങ്കിലും ഒളിക്കുന്നെങ്കിൽ അന്ന് മദ്യപിച്ചാവും വരിക.
ഒരിക്കൽ വനിതയുടെ വീട്ടിൽ അച്ഛൻ തന്നെ കൊണ്ടുപോയിരുന്നു. അവിടെ നിന്നും അത്താഴം കഴിച്ചു. അവരുടെ മകളെ അനുജത്തിയായി കാണണമെന്ന് പറഞ്ഞു. അച്ഛൻ വനിതയെ വിവാഹം ചെയ്യാൻ പോകുന്നുവെന്ന വാർത്ത വന്നതും താൻ പ്രതികരിച്ചു. ഇന്റർനെറ്റിൽ പ്രചരിച്ചിരുന്ന വിവാഹക്ഷണക്കത്ത് വ്യാജമെന്നാണ് താൻ ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞത്. തന്നെ അപകീർത്തിപ്പെടുത്താൻ ആരൊക്കെയോ കെട്ടിച്ചമച്ചതാണ് എന്നായിരുന്നു പ്രതികരണം.
അമ്മ ഒരിക്കലും ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. അച്ഛൻ അമ്മയുടെ സ്വർണ്ണാഭരങ്ങൾ മുഴുവനും പണയം വച്ചിരുന്നു. അച്ഛൻ ചെയ്യുന്ന ജോലി ഇഷ്ടമാണെങ്കിലും സത്യസന്ധതയില്ലാത്ത വ്യക്തിയായതിനാൽ വെറുപ്പാണ് തോന്നാറുള്ളത്. പരസ്ത്രീബന്ധവും മദ്യപാനവും കൂടുതലാണ്. അതുകൊണ്ടു തന്നെ അച്ഛൻ വീണ്ടും വിവാഹിതനാവുന്നു എന്ന വാർത്ത തന്റെ മനസ്സിൽ യാതൊരു ചലനവും സൃഷ്ടിച്ചില്ല എന്നും മകൻ പറഞ്ഞു.