2019 ഡിസംബറിൽ ജനപ്രിയ നിർമ്മാതാവ് കലൈപുലി എസ് താനു സൂര്യയുടെ നാൽപതാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത ചലച്ചിത്ര സംവിധായകൻ വെട്രിമാരൻ ആണെന്നും അദ്ദേഹം തന്റെ ഹോം ബാനറായ വി ക്രിയേഷൻസിന് കീഴിൽ പ്രൊജക്റ്റ് നിർമ്മിക്കുമെന്നും പ്രഖ്യാപിച്ചു.ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം വടിവാസല്എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സൂര്യയെ ഇരട്ട വേഷങ്ങളിൽ എത്തും.
അച്ഛന്റെയും മകന്റെയും വേഷങ്ങളിൽ സൂര്യ പ്രത്യക്ഷപ്പെടുമെന്ന് വൃത്തങ്ങൾ പറയുന്നു. നിർമ്മാതാക്കൾ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിൽ അച്ഛനെയും മകനെയും കാളയെ മെരുക്കുന്നവരായ കാണുമെന്നാണ് റിപ്പോർട്ടുകൾ. ബാക്കി അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിശദാംശങ്ങൾ നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.