ഉറ ഉപയോഗിച്ചാലും ചിലപ്പോള്‍ ഗര്‍ഭധാരണം നടക്കാം

നൂറ് ശതമാനം ഗ്യരണ്ടിയുള്ള ഗര്‍ഭനിരോധന മാര്‍ഗമല്ല ഉറകള്‍. ഉറ ഉപയോഗിച്ചാലും ചിലപ്പോള്‍ ഗര്‍ഭധാരണം നടക്കാം. നിര്‍മാണഘട്ടത്തിലെ പിഴവുകള്‍കൊണ്ടു കോണ്ടത്തില്‍ ചെറിയ ദ്വരങ്ങള്‍ ഉണ്ട് എന്നുവരാം.ഇതു കുഴപ്പങ്ങളുണ്ടാക്കും.ഗര്‍ഭനിരോധന ഉറയുടെ അറ്റത്തു മടിശീല പോലെ ഒരു ‘പൗച്ച്’ ഉണ്ട്.ഉറ ധരിക്കുന്ന സമയത്തു ഈ പൗച്ചില്‍ വായു പെട്ടുപോയാല്‍ ശുക്ലസ്ഖലനസമയത്ത് ഇതു പൊട്ടും.ശുക്ലം യോനിയിലേക്ക് ഒലിച്ചിറങ്ങുകയും ചെയ്യും.

മണിക്കൂറില്‍ 40-90 കി.മി സ്പീഡിലാണ് ശുക്ലം വെളിയിലേക്കുവരുന്നത്. ഇങ്ങനെ അതിവേഗം വരുന്ന ശുക്ലം എയര്‍ നിറഞ്ഞ പൗച്ചില്‍അമിത സമ്മര്‍ദം ചെലുത്തും.അങ്ങനെയാണ് അതു പൊട്ടുന്നത്.പൊട്ടലൊഴിവാക്കാന്‍ കോണ്ടം പായ്ക്കറ്റില്‍ നിന്നും വെളിയിലെടുത്തു നിവര്‍ത്തിയശേഷം അതിന്റെയറ്റം (പൗച്ച്) വിരലുകളുപയോഗിച്ച് ഞെക്കുക.(തള്ളവിരലും ചൂണ്ടു വിരലും ഉപയോഗിച്ച്) ഉള്ള വായു വെളിയില്‍ പൊയ്‌ക്കൊള്ളും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!