25 വയസ്സിനോടനുബന്ധിച്ചു ഗര്‍ഭിണിയാകുന്നതാണ് ഉത്തമം. 25 വയസ്സിനോടടുപ്പിച്ചു ഗര്‍ഭം ധരിക്കുകയാണ് ഏറ്റവും ഉത്തമം. എന്തായാലും 35 വയസ്സിന് അപ്പുറത്തേക്കു പോകരുത്.ഗര്‍ഭധാരണം ലക്ഷ്യമാക്കി സംഭോഗത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീ താഴെയും പുരുഷന് മുകളിലുമായ പൊസിഷനാണു നല്ലത്.ശുക്ലസ്ഖലനത്തിനു ശേഷം സ്ത്രീ 10-20 മിനിറ്റ് എഴുന്നേല്‍ക്കാതെ അതേ പൊസിഷനില്‍ കിടക്കണം.
എത്രപ്രാവശ്യം ബന്ധപ്പെട്ടു എന്നതിലല്ല,എപ്പോള്‍ ലൈംഗികബന്ധം ഉണ്ടായി എന്നതിലാണ് കാര്യം.അണ്ഡവിസര്‍ജനം നടന്നു അണ്ഡം പുറത്തു വന്ന സമയത്താണു ലൈംഗികബന്ധം ഉണ്ടായതെങ്കില്‍ ഗര്ഭിണിയാകാം.കൃത്യമായി 28 ദിവസം കൂടുമ്പോള്‍ ആര്‍ത്തവമുണ്ടാകുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണം നടക്കാന്‍ സാധ്യതയുള്ള ദിവസങ്ങള്‍ കണ്ടെത്താം. ആര്‍ത്തവം തുടങ്ങിയ ദിവസം ഒന്ന് എന്നു കണക്കാക്കിയാല്‍ ഒമ്പതാം ദിവസത്തിനും 18-ാം ദിവസത്തിനുമിടയിലുള്ള ദിവസങ്ങളിലാകും ഗര്‍ഭധാരണ സാധ്യത കൂടുതല്‍.