ലോക്ക് ഡൗണിൽ പുതിയതായി ചിത്രീകരണം ആരംഭിച്ച സിനിമകൾക്ക് ഫി​ലിം ചേംബർ വിലക്ക്

കൊ​ച്ചി: കൊറോണ വൈറസ് പ്രശ്നം നിലനിൽക്കുമ്പോൾ പുതിയതായി ചിത്രീകരണം ആരംഭിച്ച ചിത്രങ്ങൾക്ക് ഫി​ലിം ചേംബർ വിലക്ക് ഏർപ്പെടുത്തി. കോവിഡ്-19 കാരണം ചിത്രീകരണം നിലച്ച ചിത്രങ്ങൾ ആയിരിക്കും ആദ്യം ചിത്രീകരിക്കുകയെന്നും ചേംബർ പറഞ്ഞു. പുതിയതായി ചിത്രീകരണം ആരംഭിച്ച ചിത്രങ്ങൾക്ക് തീയറ്ററിൽ പ്രദർശനം അനുവദിക്കില്ലെന്നും സംഘടന പറഞ്ഞു.

ഇത് ലം​ഘി​ച്ച് സി​നി​മ​ക​ൾ ആരംഭിച്ചവ​ർ​ക്കെ​തി​രെ​ ന​ട​പ​ടിയുണ്ടാകുമെന്നും മാ​ക്ട​യി​ലെ അം​ഗ​ങ്ങ​ളെ സി​നി​മ​യു​ടെ ഭാഗമാക്കണമെന്നും ഫി​ലിം ചേംബർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!