ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തില്‍ ചില കല്ലുകടികള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. മാനസിക സമ്മര്‍ദങ്ങള്‍, ലിംഗാഗ്രചര്‍മത്തിന്റെ പ്രശ്നം മുതലായവ. വേഴ്ചാസമയത്തെ വേദനയ്ക്ക് ലിംഗാഗ്രചര്‍മത്തിന്റെ പ്രശ്നമോ കട്ടിയുള്ള കന്യാചര്മമോ വേണ്ടത്ര വഴുവഴുപ്പില്ലായ്മയോ കാരണമാകാം. കുറച്ചുകാലം ഗര്‍ഭനിരോധന ഉറയും വഴുവഴുപ്പുള്ള ക്രീമുകളും ഉപയോഗിക്കുക. നിങ്ങളുടെ പ്രത്യേക സാഹചര്യത്തില്‍ പെട്ടെന്നു കുട്ടികളുണ്ടാവുന്നതും ഇതുവഴി തടുക്കാം.
ക്രീം ഉപയോഗിച്ച് പതിവായി ബന്ധപ്പെട്ടാല്‍ ചിലപ്പോള്‍ ലിംഗാഗ്രചര്മത്തിന് അയവു വരാന്‍ സാധ്യതയുണ്ട്. അങ്ങനെ ശസ്ത്രക്രിയ ഒവിവാകും. വദനസുരതവും ശുക്ലം വായില്‍ വീഴുന്നതും ആരോഗ്യത്തിന് ഹാനികരമല്ല. മാനസികമായും ശാരീരികമായും പരസ്പരം നല്ലവണ്ണം മനസ്സിലാക്കാന്‍ ശ്രമിക്കുക. ദാമ്പത്യം രസകരമകും.