കുമ്പളങ്ങിയിലെ ആ രംഗത്തിന് പിന്നിൽ ഫഹദിന്റെ ഭാവന; ഉണ്ണിമായയുടെ വെളിപ്പെടുത്തൽ

അഞ്ചാം പാതിരയിലെ കാതറീന്‍ മരിയ എന്ന കഥാപാത്രത്തെ എല്ലാവര്ക്കും ഓർമ്മയുണ്ടാവും. ഉണ്ണിമായ എന്ന നടിയാണ് ആ കഥാപാത്രം അവതരിപ്പിച്ചത്. സ്‌ക്രിപ്റ്റ് റൈറ്റര്‍ ശ്യാം പുഷ്‌കരന്റെ ഭാര്യയാണ് ഉണ്ണിമായ. ആര്‍ക്കിടെക്റ്റും ഇന്റീരിയര്‍ ഡിസൈനറുമായ അവർ മഹേഷിന്റെ പ്രതികാരം, അഞ്ച് സുന്ദരികള്‍ എന്ന ചിത്രങ്ങളില്‍ സഹസംവിധായകയായും ജോലി ചെയ്തിട്ടുണ്ട്. മഹേഷിന്റെ പ്രതികാരത്തില്‍ സാറ എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച താരം,കുമ്പളങ്ങി നൈറ്റ്സിലെ സഹസംവിധായികയുമായി പ്രവർത്തിച്ചിട്ടുണ്ട്. ഉണ്ണിമായ സിനിമയിലെ രസകരമായ ചില കാര്യങ്ങള്‍ ഇപ്പോൾ പങ്കുവയ്ക്കുയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.

 

കുമ്പളങ്ങി നൈറ്റ്സില്‍ ഏറ്റവും പ്രാധാന്യമുള്ള ഒരു രംഗമായിരുന്നു ഫഹദ് അടുക്കളയിലേക്ക് കടന്നുവരുന്നത്. വാതില്‍ക്കല്‍ പാതിമറഞ്ഞ് കഴുത്തുനീട്ടിയുള്ള നോട്ടവും തുടര്‍ന്നുള്ള സംഭാഷണങ്ങളും ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതാണ് . ആ രംഗം ഫഹദിന്റെ സ്വന്തം സംഭാവനയാണെന്നാണ് ഉണ്ണിമായ പറയുന്നത്. തിരക്കഥയില്‍ ഫഹദ് അടുക്കളയിലേക്ക് കയറിനിന്ന് ബേബിമോളോടും സിമിയോടും സംസാരിക്കുന്നതായാണ് ഉണ്ടായിരുന്നത്.
ക്യാമറാമാനായ ഷൈജു ഖാലിദ് അതിനനുസരിച്ച് ലൈറ്റെല്ലാം സെറ്റ് ചെയ്തു. ആ രംഗത്തിനുവേണ്ടി സംവിധായകന്‍ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച രീതിയിൽ ഫഹദ് അവതരിപ്പിച്ചു. അസ്വഭാവികമായ പെരുമാറ്റം കൃത്യമായി അവതരിപ്പിക്കാന്‍ അത് സഹായകമായി. ഷമ്മി എന്ന കഥാപാത്രത്തിന്റെ സ്വഭാവം മനസ്സിലാക്കാന്‍ അത് നന്നായി ഉപകരിച്ചു എന്ന് ഉണ്ണിമായ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!