’സെക്സു മടുത്തു’, ‘എനിക്ക് ഇപ്പോള്‍ സെക്സ് ആസ്വദിക്കാന്‍ കഴിയുന്നില്ല’, ‘ഭാര്യയ്ക്ക് സെക്സിനോട് താല്പര്യമില്ല’ എന്നിങ്ങനെയുള്ള പരാതികള്‍ക്ക് കാരണം ഈ ആവര്‍ത്തനമാണ്. സ്നേഹപ്രകടനത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ലൈംഗികതയില്‍ ശ്രമിക്കേണ്ടത്. സെക്സ് ആവര്ത്തനവിരസമാകുമ്ബോള് ലൈംഗിതയിലൂടെയുള്ള സംതൃപ്തി കുറയുന്നു. സെക്സിനോടുള്ള താല്പര്യം നഷ്ടമാകുന്നു. എന്നും ഒരേ കാര്യം തന്നെ ചെയ്യുമ്ബോള്‍ വിരക്തിയുണ്ടാകും. അതിനാല്‍ സെക്സില്‍ വ്യത്യസ്ഥത കണ്ടെത്താന്‍ ശ്രമിക്കണം
ആസ്വദിക്കാനാവുന്ന ഏതു രീതിയും പരീക്ഷിക്കാവുന്നതാണ്. എന്നാല്‍ പുരുഷനെപ്പോലെ ഏതു രീതിയും ആസ്വദിക്കാന്‍ സ്ത്രീക്കാവും എന്നുകരുതാനും പാടില്ല. ‘നമുക്ക് മറ്റൊരു രീതി നോക്കിയാലോ’ എന്ന ആശയം പങ്കാളികള്‍ പരസ്പരം പങ്കുവയ്ക്കണം. ഇതിലൂടെ വേണം പുതിയ രീതികള്‍ പരീക്ഷിക്കാന്‍.