കന്നഡ സിനിമയിലെ ആദ്യത്തെ ഡയറക്ട് ഒടിടി റിലീസ് ആയ ‘ലോ’ ജൂലൈ 17ന് റിലീസ് ചെയ്യും. ആമസോൺ പ്രൈമിൽ ആണ് ചിത്രം റിലീസ് ചെയ്യുക. രഘു സമര്‍ഥ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ പുതുമുഖം രാഗിണി ചന്ദ്രന് ആണ് നായിക. ചിത്രത്തിലെ ട്രെയ്ലർ റിലീസ് ചെയ്തു.
പിആര്‍കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുനീത് രാജ്കുമാര് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഒരു ലീഗല്‍ ത്രില്ലര്‍ ആണെന്നാണ് കരുതപ്പെടുന്നത്. സ്ത്രീ കഥാപാത്ര പ്രാധാന്യമുള്ള ചിത്രമാണിത്. സിരി പ്രഹ്ളാദ്. അച്യുത് കുമാര്‍, സുധാറാണി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.